ശ്രാദ്ധമൂട്ടി... മര്യാദരാമനായി ദിലീപ്

അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം നടന്‍ ദിലീപ് തിരികെ ആലുവ സബ് ജയിലിലേക്ക്‌ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്ത് 10 മിനുട്ട് മുന്‍പ് തിരികെ ജയിലിലും പ്രവേശിച്ചു.കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ പങ്കെടുക്കുന്ന ചടങ്ങാണ് എന്ന് പറഞ്ഞായിരുന്നു ദിലീപ് കോടതിയില്‍ നിന്ന് പ്രത്യേക അനുമതി സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദിലീപ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷേ മാനുഷിക പരിഗണനയുടെ പേരില്‍ കോടതി അനുമതി നല്‍കുകയായിരുന്നു. വീട്ടിലെത്തിയ ദിലീപിനെ കാണാന്‍ അഠുത്ത ബന്ധുക്കള്‍ മാത്രമാണെത്തിയത്.