പോലീസ് എന്താ ഇങ്ങനെ?

മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ പോലീസ് മര്‍ദ്ദനത്തില്‍ യുവാവിന്റെ മരണം ഓട്ടോ ഡ്രൈവറായ ഉനൈസ് മരിക്കുന്നത് പോലീസ് മര്‍ദ്ദനമേറ്റെന്ന് പ്രമുഖ മാധ്യമത്തിനു ലഭിച്ച ആശുപത്രി രേഖകള്‍ പറയുന്നു. മെയ് 2നാണ് ഉനൈസ് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഉനൈസ് രണ്ട് മാസം വീട്ടില്‍ കിടപ്പിലായശേഷമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെയും ആരോപണം. എന്നാല്‍ ബന്ധുക്കളുടെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.ഫെബ്രുവരി 21നാണ് കണ്ണൂര്‍ എടക്കാട്ട് ഓട്ടോ ഡ്രൈവറായ ഉനൈസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് .