വാര്‍ദ്ധക്യത്തിലെ മാതൃത്വം...ഇനി ഓര്‍മ്മ

തിങ്കളാഴ്ച പുലര്‍ച്ചെ വിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. മൂവാറ്റുപുഴ കാവുംകര സ്വദേശിനിയായ ഈ റിട്ട. അധ്യാപിക വാര്‍ദ്ധക്യകാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടം നേടി. എന്നാല്‍ ആ കുഞ്ഞ് ഒന്നര വയസ്സില്‍ മരിച്ചതോടെ അനാഥയായ ടീച്ചറുടെ ജീവിത കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.2004 ഏപ്രില്‍ 14നാണ് ഭവാനിയമ്മ കുഞ്ഞിനു ജന്മം നല്‍കിയത്.