ഡിവൈഎസ്പി തള്ളിയിട്ട് കൊന്ന സനലിന്റെ കുടുംബം ജപ്തി ഭീഷണിയിൽ

ഡിവൈഎസ്പി തള്ളിയിട്ട് കൊന്ന സനലിന്റെ കുടുംബം ജപ്തി ഭീഷണിയിൽ ഇരുപത്തിരണ്ട് ലക്ഷം കടബാധ്യതയുള്ള കുടുംബം ജപ്തിഭീഷണിയിലുമാണ് നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തിന് ഒരു മാസമായിട്ടും ഒരു രൂപപോലും സഹായം നല്‍കാതെ സര്‍ക്കാര്‍. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ നടപ്പായില്ല. ഇരുപത്തിരണ്ട് ലക്ഷം കടബാധ്യതയുള്ള കുടുംബം ജപ്തിഭീഷണിയിലുമാണ്. പൊലീസുകാരനാല്‍ കൊല്ലപ്പെട്ടതുകൊണ്ട് തന്നെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. സഹായം തേടി വിജി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതുമാണ്. എല്ലാം ശരിയാക്കുമെന്ന ഉറപ്പ് മാത്രമാണ് മിച്ചം. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കടം കയറി ആത്മഹത്യ ചെയ്തതാണ് സനലിന്റെ പിതാവ്. ആ ബാധ്യതയാണ് പെരുകിയിപ്പോള്‍ 22 ലക്ഷത്തിന് മുകളിലായിരിക്കുന്നത്. തീരാ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിജിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം വീണ്ടും ഇരുളിലാക്കുന്നതും ഈ കടക്കെണിയാണ്. സനലിന്റെ മരണവുമായി ബന്ധപെട്ടു പൊലീസ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്ന ദുരൂഹതയേറ്റി പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നിരുന്നു. കൊന്ന സനലിന്റ ശരീരത്തിനുള്ളില്‍ മദ്യത്തിന്റേതിന് സമാനമായ ഗന്ധം ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആമാശയത്തില്‍ മദ്യം ചെന്നിട്ടില്ലാത്തതിനാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധനയില്‍ മാത്രമേ മദ്യം തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാകു. മദ്യപിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പരുക്കേറ്റ് കിടന്ന.സനലിനെ പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ശരീരത്തിനുളളില്‍ ആന്തരികാവയവങ്ങള്‍ക്ക് പുറത്തുള്ള ഭാഗത്ത് മദ്യത്തിന് സമാനമായ ഗന്ധമുണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ അമാശയത്തില്‍ മദ്യത്തിന്റ അംശമില്ല. ഉള്ളില്‍ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കില്‍ എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റേയും ആന്തരാവയവങ്ങളുടെയും രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ സനല്‍ കൊല്ലപ്പെട്ടത്. വഴക്കിനിടെ ഡി.വൈ.എസ്.പി. പിടിച്ചുതള്ളിയ സനലിനെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കിടന്ന സനലിന്റ വായില്‍ പൊലീസുകാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. പ്രതിയായ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.