ദിലീപിന് എട്ടിന്റെ പണി..???

കോടതിക്ക് വിശ്വാസമില്ല...താരം വിയര്‍ക്കും...!!! ആ ദൃശ്യങ്ങള്‍ ദിലീപിന് ലഭിക്കില്ല;കേസില്‍ ദിലീപിന്റെ ആശ്വാസം അവസാനിക്കുന്നുവോ??? നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിന്‍റെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസിലെ സുപ്രധാന തെളിവുകൾ ദിലീപിന് നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അങ്കമാലി കോടതി അംഗീകരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ദിലീപിന് മെമ്മറി കാർഡ് നൽകുന്നത് നടിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങളൊക്കെ കോടതി അംഗീകരിച്ചു.