1 വര്‍ഷം 86 അപകടങ്ങള്‍...”കില്ലര്‍” സ്‌കാനിയ

കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ യാത്രക്കാര്‍ക്ക് മികച്ച ആശ്വസമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പക്ഷെ അപകടകണക്കുകള്‍ ഇവനെ കൊലയാളിയാക്കി മാറ്റുന്നു അന്തര്‍സംസ്ഥാന പാതകളിലോടുന്ന സ്‌കാനിയ ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ടാക്കിയ നഷ്ടം കോടികളുടേത്.18 ബസുകളാണ് കേരള സര്‍ക്കാര്‍ വങ്ങിയത് ഇതിനായി ചെലവാക്കിയത് 4 കോടി രൂപ.നിരന്തം അപകടത്തില്‍പ്പെടുന്ന സ്‌കാനിയയിലേക്കിപ്പോള്‍ യാത്രക്കാര് ഭീതിയോടെയാണ് സമീപിക്കുന്നത്.കട്ടപ്പുറത്തായ ബസുകള്‍ ശരിയാക്കാന്‍ കെഎസ്ആര്‍ടിസി നഷ്ടപ്പെടുത്തിയത് 84.34 ലക്ഷം രൂപ.ഒരു ബസാകട്ടെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിയും വന്നു.അപകടത്തെ തുടര്‍ന്ന് 314 ദിവസം ബസ്സുകള്‍ ഓടിക്കാന്‍ കഴിയാത്ത അവസ്തുയുണ്ടി. ഇതുവഴി ദിവസം 80000 രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടങ്ങളുടെ പ്രധാന കാരണക്കാരന്‍. വോള്‍വോ ബസുകള്‍ക്ക് പകരമാണ് സ്‌കാനിയയിലേക്ക് കെ.എസ്.ആര്‍.ടി.സി. മാറിയതെങ്കിലും ഇന്ധനക്ഷമതയില്‍ സ്‌കാനിയ പിന്നിലാണ്. വോള്‍വോ ബസുകള്‍ക്ക് ലിറ്ററിന് 2.79 കിലോമീറ്ററാണ് ഇന്ധനക്ഷമത. സ്‌കാനിയയുടേത് 2.31 കിലോമീറ്ററും. സ്‌കാനിയയില്‍ നിന്ന് ബസു വാങ്ങുമ്പോള്‍ അറ്റകുറ്റപ്പണിക്ക് കരാര്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാല്‍ മാനേജ്മെന്റ് അതിന് ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.