താമരശ്ശേരി ചുരത്തിന്റെ കഥ: കരിന്തണ്ടന്‍റെയും

താമരശ്ശേരി ചുരത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലെ ബുദ്ധി കരിന്തണ്ടന്‍റെതാണ്. ബ്രിട്ടിഷുകാര്‍ ചതിച്ചു കൊന്ന കരിന്തണ്ടന്‍ ആണ് താമരശ്ശേരി ചുരത്തിന്റെ പിന്നിലെ കേന്ദ്രബുദ്ധി.മൂന്നു മലകളിലായി നില്‍ക്കുന്ന ചുരമാണ് വയനാടന്‍ ചുരം അഥവാ താമരശേരി ചുരം. ഭാരതത്തെ കൊള്ളയടിച്ച ബ്രിട്ടിഷുകാര്‍ക്ക് ടിപ്പുവിനെ ഒതുക്കാനുള്ള തടസം ഈ മൂന്നു മലകളായിരുന്നു. കൊടികുത്തിയ എഞ്ചിനീയര്‍മാര്‍ ശ്രമിച്ചിട്ടും പാത വെട്ടാന്‍ കഴിയാതെ വന്നപ്പോള്‍ ആണ് കരിന്തണ്ടന്‍ അവരുടെ കണ്ണില്‍ പെടുന്നത്.ചുരത്തിന്റെ അടിവാരത്ത് താമസിച്ചിരുന്ന കരിന്തണ്ടന്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ അവര്‍ക്ക് മാര്‍ക്ക് ചെയ്തു കൊടുത്തു. കരിന്തണ്ടാനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന സത്യം പുറം ലോകം അറിയാതിരിക്കാന്‍ കരിന്തണ്ടനെ ചതിയിലൂടെ അവര്‍ വധിച്ചു.ചുരത്തില്‍ ഇടയ്ക്കിടക്കുണ്ടാകുന്ന മണ്ണിടിച്ചിലും വാഹനാപകടങ്ങളും കരിന്തണ്ടന്‍റെ ആത്മാവ് കോപിച്ചതാണെന്ന് വ്യാഖ്യാനിച്ച് ലക്കിടിയില്‍ ആത്മാവിനെ ആവാഹിച്ചെന്ന പേരില്‍ ഒരു മരത്തില്‍ ചങ്ങല കെട്ടിയിട്ടുണ്ട്. ഈ ചങ്ങല മരമാണ് ഇന്ന് കരിന്തണ്ടനുള്ള ഏക സ്മാരകം.