സംശയം വേണ്ട, ദുരിതാശ്വാസ നിധി അര്‍ഹതപ്പെട്ട കൈകളില്‍ എത്തിയിരിക്കും

സംശയം വേണ്ട, ദുരിതാശ്വാസ നിധി അര്‍ഹതപ്പെട്ട കൈകളില്‍ എത്തിയിരിക്കും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പണം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയിരിക്കും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പണം അര്‍ഹതപ്പെട്ട കൈകളില്‍ എത്തുമോ എന്നത് പലരുടെയും സംശയമാണ്. സംശയം വേണ്ട അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുക തന്നെ ചെയ്യും. കൈമാറുന്ന ഫണ്ട് അക്കൗണ്ട് വഴിയാണ് നിങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കുന്നത് , അതിന്റെ കണക്ക് നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ കൊടുക്കാവുന്നതാണ്, ആ പണം ടാക്‌സ് ഫ്രീ ആക്കാന്‍ കഴിയും എന്നത് തന്നയാണ് ഇതിനുള്ള ഉത്തമ ഉദാഹരണം.ദുരിതാശ്വാസത്തിലേക്കായി കൊടുക്കുന്ന ഓരോ രൂപയും സി എ ജി യുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ആണ്. കയ്യിട്ടു വാരല്‍ പോയിട്ട് വക മാറ്റി ചെലവഴിച്ചാല്‍ പോലും ചോദ്യം വരും , ഉത്തരം നിയമ സഭയില്‍ കൊടുക്കേണ്ടിയും വരും.നിങ്ങള്‍ ഈ നല്‍കുന്ന പണം ഒരാള്‍ക്ക് അനുവദിച്ചു കിട്ടാന്‍ ഓണ്‍ലൈന്‍ ആയി അപ്ലൈ ചെയ്താല്‍ മതി. 10,000 രൂപവരെ കളക്ടര്‍ക്കും 15,000 രൂപ വരെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്കും 25,000 രൂപ വരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപ വരെയുള്ളവയില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം. അതിനു മുകളില്‍ മന്ത്രിസഭയുടെ അനുമതി വേണം. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 423 കോടി രൂപയാണ് 234899 പേര്‍ക്ക് സഹായം ആയി കൊടുത്തത് .ഇക്കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കു ധൈര്യമായി മുഖ്യ മന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം, അര്‍ഹതപ്പെട്ടവര്‍ക്ക് അവരുടെ കയ്യില്‍ എത്തിയിരിക്കും .