കാരുണ്യത്തിന്റെ സന്ദേശവുമായി നബിദിനം...

സമാധാനത്തിന്റെ നറു സന്ദേശവുമായി സംസ്ഥാനം വിപുലമായ രീതിയില്‍ നബിദിനം ആഘോഷിച്ചു ഇസ്ലാംമത ആചാര പ്രകാരം പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം.നാടെങ്ങുംപ്രവാചക കീര്‍ത്തനങ്ങള്‍ ഉയര്‍ന്നു.കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവാചക സന്ദേശങ്ങളുയര്‍ത്തി സംസ്ഥാനത്തുടനീളം നബിദിന ഘോഷയാത്രകള്‍ നടന്നു.വഴിയോരങ്ങളില്‍ കാല്‍നടയാത്രക്കാര്ക്കും വാഹനയാത്രക്കാര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിശ്വാസികള്‍ സാഹോദര്യസ്‌നേഹത്തിന്റെ സന്ദേശം പകരുന്നു.പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492-ാം ജന്മദിനമാണ് ആഘോഷിച്ചത്.അറബ്മാസം റബീ ഉല്‍ അവ്വല്‍ 12 ആണ് മുഹമ്മദ് നബിയുടെ ജന്മദിനം.പ്രവാചകനെ സ്‌നേഹിക്കാതെ വിശ്വാസത്തിന് പൂര്‍ണത കൈവരില്ലെന്നാണ് പണ്ഡ#ിതരുടെ പക്ഷം.ഒപ്പം മതസ്ഥാപനങ്ങളും മദ്രസകളും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിട്ച് ദഫ്,അറബന തുടങ്ങിയ കലാരൂപങ്ങള്‍ നടത്തുന്നു.ലോകത്തെ എല്ലാ വിശ്വാസികള്‍ക്കും ഹൃദയം നിറഞ്ഞ നബിദിന ആശംസകള്