ശ്രീനിയുടെ വിശ്വാസം....കരിഓയിലില്‍ ഒഴുകില്ല....!!!

ദിലീപ് നിരപരാധിയെന്ന് ഉറച്ച് വിശ്വസിക്കുന്നതായി ശ്രീനിവാസന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില് #ആരാധകര് മാത്രമല്ല സിനിമയ്ക്കുള്ളിലും പുറത്തെയും പ്രമുഖരുണ്ട് അവരില്‍ ഏറെ ശ്രദ്ധനേടിയ താരം ശ്രീനിവാസനാണ്. ദിലീപ നിരപരാധിയെന്ന ശ്രീനിയുടെ വിശ്വാസത്തിന് വീട്ടില്‍ കരിഓയില്‍ ഒഴിച്ചാണ് ഒരുകൂട്ടര്‍ കലിപ്പ് തീര്‍ത്തത്.ആക്രമണത്തിനിരയായ നടിയോട് അനുഭാവമാണുള്ളതെന്നും സംഭവത്തിനുശേഷം ആദ്യം നടിയെ വിളിച്ചവരില്‍ താനുണ്ടായിരുന്നതായും ശ്രീനിവാസന്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ കാലങ്ങളായി തനിക്കറിയാവുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്ന് മാധ്യമങ്ങളോട് താരം ഉറപ്പിച്ചു പറയുന്നു