വൃത്തിക്ക്...നമ്മള് തന്നെ...!!!

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വെ സ്റ്റേഷനായി കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളുടെ ശുചിത്വ സര്‍വേയിലാണിത്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനാണ് ശുതചിത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.ട്രാവല്‍ ആപ്പായ ഇക്സിഗൊ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി തെരഞ്ഞെടുത്തത്. വൃത്തിയുള്ള റയില്‍വേസ്‌റ്റേഷനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്.കോഴിക്കോട് കൂടാതെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര തുടങ്ങിയ സ്റ്റേഷനുകളും പട്ടികയിലുണ്ട്. മോശം സ്റ്റേഷനുകളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ മധുര, രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍, ബീഹാറിലെ ഗയ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.ഏറ്റവും നല്ല വൃത്തിയുള്ള തീവണ്ടി സ്വര്‍ണ്ണ ജയന്ത്രി രാജധാനിയും ഏറ്റവും വൃത്തിഹീനമായി സര്‍വ്വീസ് നടത്തുന്ന തീവണ്ടിയായി കര്‍ണാടക എക്‌സ്പ്രസുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.