അമ്മക്ക് പ്രാണവേദന ..മകള്‍ക്ക് വീണ വായന !!!

കെവിന്‍ മര്‍ദനമേറ്റ് മരിക്കുമ്പോള്‍ അവര്‍ കേരളത്തിനുവേണ്ടി പ്രാര്‍ഥനാഗാനം എഴുതുകയായിരുന്നു' കോട്ടയത്തെ ദുരഭിമാന കൊലയില്‍ ശക്തമായ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്റെ കൊലപാതകത്തില്‍ സാഹിത്യ നായകരും കലാ, സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതികരിക്കാത്തതാണ് ജോയ് മാത്യുവിനെ ചൊടിപ്പിച്ചത്. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ മര്‍ദനമേറ്റ് മരിക്കുമ്പോള്‍ തൃശ്ശൂരില്‍ മുന്നൂറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരോട് മന്ത്രി കേരളത്തിന് മാത്രമായി ഒരു പ്രാര്‍ഥനാഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെപ്പറ്റിയും കാവ്യങ്ങള്‍ രചിക്കുന്നതുകൊണ്ടാണ് അവര്‍ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്ഥയെക്കുറിച്ചും പ്രതികരിക്കാതിരുന്നതെന്നും ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.പ്രതികരിച്ചാല്‍ ഇവര്‍ വിവരമറിയുമെന്നും ജോയ് മാത്യു പോസ്റ്റിൽ സൂചിപ്പിച്ചു