നടപടി കടുപ്പിക്കാന്‍ ബെഹ്​റ

മദ്യപിച്ച്‌​ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് സംസ്​ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്​റ മദ്യപിച്ച്‌​ വാഹനമോടിച്ച്‌ പിടിയിലയവരോട് ഉള്‍പ്പടെ പൊലീസ് മാന്യമായിത്തന്നെ പെരുമാറണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്​ഥാനത്ത് റോഡപകടങ്ങള്‍ കുറക്കുന്നത് ലക്ഷ്യ​മിട്ട്​ പരിശോധന ശക്ത​മാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്​റ ജില്ല പൊലീസ്​ മേധാവികള്‍ക്ക്​ നിര്‍ദേശം നല്‍കി. റോഡപകടങ്ങളുടെ നിരക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശം.