സിനിമലോകത്ത് ദിലീപ് പ്രേമം.....ആശങ്ക...???

ദിലീപിനെ കാണാന്‍ സിനിമരംഗത്തെ തിരക്ക്; സാക്ഷികളെ സ്വാധീനിക്കുമെന്ന് അന്വേഷണ സംഘം ജയിലില്‍ കഴിയുന്ന ജനപ്രിയ നായകന്‍ ദിവീപിനെ കാണാന്‍ ഉത്രാടത്തിനും തിരുവോണത്തിനും സിനിമ മേഖലയിലുള്ളവരുടെ തിരക്കായിരുന്നു. ഇത് ആയുധമാക്കി തന്നെയാണ് അന്വേഷണ സംഘം അങ്കമാലി കോടതിയെ സമീുപിച്ചിരിക്കുന്നത്. ദിലീപിനെ കാണാന്‍ ഗണേഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ എത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് അന്വേഷണ സംഘം. കോടതി ഇടപെടണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.