പുതുമയോടെ റെയില്‍വേ!

വെയ്റ്റ് ലിസ്റ്റ് ടിക്കറ്റിന്‍റെ ‘സ്റ്റാറ്റസ്’ എന്താകും?; നേരത്തേ അറിയാം വെയ്റ്റ് ലിസ്റ്റ് ടിക്കറ്റിന്റെ ‘സ്റ്റാറ്റസ്’ നേരത്തെ അറിയാം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഐആർസിടിസി വെബ്സൈറ്റിന്റെ പുതിയ പതിപ്പ് നിലവിൽ വന്നു. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കൺഫേം’ ആകാൻ എത്രത്തോളം സാധ്യതയുണ്ടെന്നു പരിശോധിക്കാനുള്ള സംവിധാനമാണു (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്‌ഷൻ) പുതിയ ഫീച്ചറുകളിൽ പ്രധാനം.റിസർവേഷൻ എഗെൻസ്റ്റ് കാൻസലേഷൻ ടിക്കറ്റുകൾ കൺഫേം ആകാനുളള സാധ്യതയും ഇങ്ങനെ പരിശോധിക്കാം.ചില സ്വകാര്യ റെയിൽവേ ആപ്പുകൾ നേരത്തെ തന്നെ ഈ സൗകര്യം നൽകുന്നുണ്ടായിരുന്നു. റെയിൽവേയുടെ കഴിഞ്ഞ രണ്ടു വർഷത്തെ ഡേറ്റ ഉപയോഗിച്ചായിരിക്കും ബർത്തും സീറ്റും ലഭിക്കുമോയെന്ന പ്രവചനം വെബ്സൈറ്റ് നടത്തുക. അതു കൊണ്ടു തന്നെ ഇതിനു കൂടുതൽ കൃത്യതയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ മറ്റു ട്രെയിനുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനും ഇനി എളുപ്പത്തിൽ കഴിയും. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാതെ തന്നെ ട്രെയിനുകളുടെ വിവരങ്ങളും സീറ്റ് ലഭ്യതയും പരിശോധിക്കാമെന്നതാണു മറ്റൊരു പ്രധാന മാറ്റം.റജിസ്റ്റേഡ് യൂസർമാർക്കു മാത്രമായിരുന്നു മുൻപ് ഇതിന് അവസരം. യാത്രക്കാർക്കു കൂടുതൽ സഹായകരമാകുന്ന തരത്തിൽ വെബ്സൈറ്റിന്റെ ലേഒൗട്ടിലും ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.