കലിതുള്ളി പേമാരി


            കോഴിക്കോട് ജില്ലയില്‍ ഇതുവരെ ഒമ്പത് മരണം. ഉരുൾപൊട്ടലില്‍ നാല് പേരും വെള്ളത്തിൽ വീണ് നാല് പേരും മരിച്ചു. ഒരാള്‍ മരിച്ചത് ഇടിമിന്നലേറ്റ്. കഴിഞ്ഞ വർഷത്തേക്കാൾ  കൂടുതൽ വെള്ളം കയറുന്നുവെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

ഉരുൾപൊട്ടലുണ്ടായ മേപ്പാടി പൂത്തുമലയ്ക്ക് സമീപം ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ കള്ളാടി റെയ്ൻ ഗേജ് സ്റ്റേഷനിൽ ഇന്ന് രാവിലെ 550mm എന്ന അവിശ്വസനീയമായ മഴ രേഖപ്പെടുത്തിയിരിക്കുന്നു. വയനാട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം 250 മുതൽ 300mm വരെ പേമാരി ലഭിച്ചിരിക്കുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശം. 


കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പൊലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു. ലോക്കല്‍ പൊലീസിനെ കൂടാതെ കേരളാ ആംഡ് പൊലീസ് ബറ്റാലിയനുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് റെസ്ക്യൂ ഫോഴ്സ്, നാല് റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ ദുരിതനിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജെ.സി.ബികള്‍ എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വാര്‍ത്താവിനിമയബന്ധം തകരാറായ സ്ഥലങ്ങളില്‍ പൊലീസിന്‍റെ വയര്‍ലസ് സെറ്റും സാറ്റ്‍ലൈറ്റ് ഫോണുകളും ഉപയോഗിച്ചു വരുന്നു.

ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കുന്നതിന് പൊലീസ് സഹായം ലഭ്യമാക്കും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫന്‍സ് വഴി ആശയവിനിമയം നടത്തിവരുന്നു.
 
കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

വയനാട്ടിൽ ആവശ്യമായ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എയർ ലിഫ്റ്റ് ചെയ്യും. മൂന്നു കോളം സൈനികർ രംഗത്തുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നിടത്ത് പകരം സംവിധാനം സ്ഥാപിക്കും. വയർലസ് സംവിധാനം കൊണ്ടുവയ്ക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി

കസർഗോഡ്, കണ്ണൂർ ജില്ലകളിൽ പലസ്ഥലങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ പോലും വെള്ളം ഉയരാത്ത ഇടങ്ങളിലും ഇത്തവണ വെള്ളം പൊങ്ങിയിട്ടുണ്ട്. തളിപ്പറമ്പ താലൂക്കിൽ മാത്രം 3000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലെന്ന ഡെപ്യൂട്ടി തഹസിദാർ മനോഹരൻ   പറഞ്ഞു