കേരളത്തില്‍ ഗാന്ധിജി ഇര...!!!

രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിമ തകര്‍ക്കല്‍; കേരളത്തിലുമെത്തി ഇരയായത് രാഷ്ട്രപിതാവ് രാജ്യവ്യാപകമായി തുടരുന്ന പ്രതിമ തകര്‍ക്കല്‍ കേരളത്തിലും.കണ്ണൂരില്‍ തളിപ്പറമ്പില്‍ സ്ഥാപിച്ച മഹാത്മ ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.താലൂക്ക് ഓഫീസിനു മുന്നില് സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.കല്ലെറിഞ്ഞ അജ്ഞാതനെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. ത്രിപുരയില്‍ ലൈനിന്‍ പ്രതിമ തകര്‍ത്തതോടെയാണ് രാജ്യവ്യാപകമായി പ്രമുഖരുടെ പ്രതിമകള്‍ക്കു നേരെ ആക്രമണമുണ്ടായത്.ത്രിപുരയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ പെരിയാര്‍ കൊല്‍ക്കത്തയിലെ ശ്യാമപ്രസാദ് മുഖര്‍ജി മീററ്റിലെ അംബേദ്കര്‍ പ്രതിമകളും തകര്‍ക്കപ്പെട്ടിരുന്നു ത്രിപുരയില്‍ ബിജെപി വിജയത്തിനു പിന്നാലെയാണ് ഈ ആക്രമണ പരമ്പരകളുടെ തുടക്കമെന്നത് ശ്രദ്ധേയമാണ് ബിജെപി നേതാവ് എച്ച് രാജയടക്കം ആക്രമണത്തിന് ആഹ്വാനം ചെയ്തതോടെ ഒന്നിന് പക തീര്‍ക്കാന്‍ മറ്റൊന്നെന്ന നിലയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെടുകയായിരുന്നു