ഓഖി വീശി...പകച്ച് പൊതുജനം..!!!

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തിരുവനന്തപുരം പൂന്തുറയില്‍ നിന്നും മത്സ്യബന്ധത്തിന് പോയി കാണാതായ മത്സ്യതൊഴിലാളികളെ കുറിച്ച് ഇപ്പോഴും വിവരം ഒന്നുമില്ല. ഒരു ദിവസം പിന്നിട്ടിട്ടും 71ല്‍ അധികം മത്സ്യതൊഴിലാളികളെകുറിച്ച് വിവരം ഒന്നും ലഭിക്കാതെ വന്നതോടെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. അതേസമയം 33 മത്സ്യത്തൊവഴിലാളികള്‍ മടങ്ങിയെത്തിയതായി വിവരമുണ്ട്.കൊച്ചിയില്‍ നിന്നും കടലിലേക്ക് പോയ 200 ഓളം മത്സ്യബോട്ടുകളെകളെ കുറിച്ചും വിവരമില്ലെന്നും റിപ്പോര്‍ട്ടുകള്‌ സര്‍ക്കാര്‍ വിവരങ്ങള്‍ കൃത്യമായി നല്‍കാത്തതില്‍ പുന്തൂറ മേഖലയില്‍ പ്രതിഷേധവും കനക്കുകയാണ്. തെരച്ചിലിന് തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം. നിത്യവും കടലില്‍ മത്സ്യബന്ധത്തിന് പോകുന്നതിനാല്‍ കാണാതായവര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുളള ദിശയെകുറിച്ച് വിവരം നല്‍കാന്‍ കഴിയുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. ന്യൂനമര്‍ദ്ദങ്ങള്‍ കടലില്‍ സാധാരണയാണെന്നും എന്നാല്‍ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ഇവ കൊടുങ്കാറ്റായി മാറാറുള്ളൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നാവികസേനയുടെയും വ്യോമസേനയുടെയും തെരച്ചില്‍ തുടരുകയാണ്.