വനമുത്തശ്ശിക്ക് ഒടിയന്‍ വീടൊരുക്കും...???

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നാട്ടുവൈദ്യ ചികിത്സ വിദഗ്ധ ലക്ഷ്മിക്കുട്ടി അമ്മ കേറിക്കിടക്കാന്‍ മികച്ചൊരു വീടു പോലുമില്ലാതെ ആയിരങ്ങളുടെ വേദനയകറ്റുന്ന ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് വാര്‍ത്തകള്‍.വനത്തിനുള്ളില്‍ പരിസ്ഥിതി സൗഹൃദവീടാകും വനമുത്തശ്ശിക്കായി ഒരുങ്ങുക.ലക്ഷ്മിക്കുട്ടി അമ്മയുടെ നാട്ടറിവുകളും ഗ്രന്ഥ ശേഖരം സൂക്ഷിക്കാന്‍ ഒരു മ്യൂസിയംഎന്ന ആവശ്യം അരുവിക്കര എംഎല്‍എ ശബരീനാഥന്‍ കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു.ആര്‍കിടെക് ജി ശങ്കറാണ് വീടിന്റെ രൂപകല്‍പ്പനയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു 74 വയസുകാരിയായ ലക്ഷ്മിക്കുട്ടിയമ്മ വിതുര കല്ലാര്‍ സ്വദേശിനിയാണ് ഒപ്പം ലോകമറിയുന്ന വിഷ ചികിത്സകയും.കവിതയും നാടകങ്ങളും വഴങ്ങുമെന്ന് തെളിയിച്ച വനമുത്തശ്ശിക്ക് 500 ലധികംഔഷധക്കൂട്ടുകള്‍ മനപാഠമാണ് .പാമ്പ് വിഷത്തിന് ലക്ഷ്മിക്കുട്ടിയമ്മയല്ലാതെ മറ്‌റൊരു ഉത്തരം നാട്ടുകാര്‍ക്കറിയില്ല.