ദൂരദര്‍ശനെ ഇങ്ങനെ കൊല്ലണോ ???

ഭൂതലസംപ്രേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ദൂരദര്‍ശന്‍ ദൂരദര്‍ശന്‍ ഭൂതലസംപ്രേഷണം അവസാനിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് അധികൃതര്‍. ദൂരദര്‍ശനെക്കുറിച്ചും അതിലെ പരിപാടികളെക്കുറിച്ചുമുള്ള സുമേഷിന്റെ നൊസ്റ്റാള്‍ജിയ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദൂരദര്‍ശന്‍ മലയാളം ഭൂതലസംപ്രേഷണം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നത്. നവമാധ്യമങ്ങളില്‍ വൈറലായ ഈ പോസ്റ്റിന്റെ ചുവടുപിടിച്ച് വാര്‍ത്താ മാധ്യമങ്ങളും ദൂരദര്‍ശന്‍ മലയാളം പ്രക്ഷേപണം അവസാനിപ്പിച്ചതായി വാര്‍ത്ത നല്‍കുകയാരുന്നു. എന്നാല്‍ വര്‍ഷങ്ങളായുള്ള അനലോഗ് ഭൂതല സംപ്രേഷണത്തില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറുക മാത്രമാണ് ചെയ്തതെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ പറയുന്നു