രാജി വെച്ചൊഴിയൂ....മൃദുവായ അപേക്ഷ....!!!

കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച് തോമസ് ചാണ്ടി തന്നെ തീരുമാനമെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടി വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തലുമെല്ലാം സിപിഎം ഗൗരവമായി തന്നെയാണ് കാണുന്നത്. ഇതേ തുടര്‍ന്നാണ് രാജിവയ്ക്കണമോയെന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്ന് സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചത്.ഇതിനിടെ, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നുള്ള ചര്‍ച്ചകള്‍ സിപിഎം കേന്ദ്രങ്ങളിലും സജീവമാണ്.അതേസമയം സോളാര്‍ ആഘാതത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന്റെ ആകെയുള്ള പിടിവള്ളി തോമസ് ചാണ്ടിയാണ്.സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രാജിക്ക് സാഹചര്യമൊരുക്കിയാല്‍ അത് യുഡിഎഫിന് തിരിച്ചടിയാകും