വളര്‍ത്തിയ പാര്‍ട്ടി തളര്‍ത്തുകയാണോ....???

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ രണ്ട് തട്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. സ്വയം മഹത്വവല്‍ക്കരിക്കാനാണ് ജയരാജന്റെ ശ്രമമെന്ന് കമ്മിറ്റിയില്‍ വിമര്‍ശനമുയരുകയും ചെയ്തു. പാര്‍ട്ടിക്കു അതീതനായി വളരാനാണ് ജയരാജന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ജീവിതരേഖയും നൃത്തശില്‍പ്പവുമെല്ലാം തയ്യാറാക്കിയതെന്നും ഇതു അനുവദിക്കാനാവില്ലെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണത്തിനെതിരേ ജയരാജന്റെ പ്രതികരണം വികാരഭരിതമായിരുന്നു. രേഖകള്‍ തയ്യാറാക്കിയതില്‍ തനിക്കു പങ്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ പാര്‍ട്ടി നടപടികള്‍ അമ്പരപ്പിക്കുന്നതാണെന്നും ഇത്തരത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്‌സെന്നും ജയരാജന്‍ വ്യക്തമാക്കി.ജയരാജനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നും വിവരമുണ്ട്.എന്നാല്‍ സംസ്ഥാന സമിതിയില് നിന്ന് ഇറങ്ങിപ്പോയതായുള്ള വാര്‍ത്തകള്‍ ജയരാജന്‍ നിഷേധിച്ചു.സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയിലെ പ്രധാന നേതാവാണ് ജയരാജന്‍,അതായത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കൊടിയേരിക്കുമൊപ്പം സ്വാധീനമുള്ള വ്യക്തിത്വം.മുന്‍പ് ഏത് ഘട്ടത്തിലും ജയരാജനൊപ്പം നിന്ന പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ സാഹര്യം ആശങ്കയുളവാക്കുന്നതാണ്‌