സര്‍ക്കാര്‍ “ശരിയാക്കുന്നു”...ബസ് ചാര്‍ജ്ജ് കൂട്ടി...!!!

സാധാരണക്കാരെ ആശങ്കയിലാക്കി ബസ് നിരക്ക് കൂട്ടി ഏഴ് എന്നത് ഇനി എട്ട് രാവിലെ ചേര്‍ന്ന മന്ത്രി സഭയോഗമാണ് ബസ് നിരക്ക് വര്‍ദ്ധന അംഗീകരിച്ചത്.കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടത് മുന്നണിയോഗവും ചാര്‍ജ്ജ് വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു.പുതിയ നിരക്കനുസരിച്ച് ഇനി 8 രൂപയാകും മിനിമം നിരക്ക്,ഫാസ്റ്റ് പാസഞ്ചര്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളിലെയും മിനിമം ചാര്‍ജ്ജ് കൂട്ടിയിട്ടുണ്ട് യഥാക്രമം 11 15 രൂപയാകും ഇനി .അതേ സയം വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല കണ്‍സഷെനില്‍ ആനുപാതികമായി നേരിയ വര്ദ്ധനവുണ്ടാകും.മാര്‍ച്ച് 1 മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരുന്നത്.വര്‍ദ്ധനവില്‍ ഇപ്പോഴും തൃപ്തിയില്ലെന്നാണ് ബസുടമകള്‍പറയുന്നത് .മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് നിര്‍ദ്ദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്.മൂന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് നിരക്ക് വര്‍ധിക്കുന്നത്