ജാങ്കോ...ഞാനും പെട്ടൂ...ട്ടാ..!!!

സംവിധായകനും നടനുമായ നാദിര്‍ഷയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷയെ പോലീസ് ഇടപെട്ട് തന്നെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചെന്നാണ് വിവരം. നെഞ്ചുവേദനയെ തുടര്‍ന്നാണ് നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്. ഡിസ്ചാര്‍ജ്ജ് ചെയ്ത അതേസമയം നാദിര്‍ഷയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം.