പുതിയ എ6 സെഡാനുമായി ഔഡി കൊച്ചിയിൽ

പുതിയ എ6 സെഡാനുമായി ഔഡി കൊച്ചിയിൽ 

 ജർമനിയിലെ ലക്ഷ്വറി കാർ നിർമാതാവായ ഔഡി തങ്ങളുടെ എ6 ന്റെ ഏറ്റവും പുതിയ മോഡൽ കൊച്ചിയിൽ അനാവരണം ചെയ്തു. സെഗ്മെന്റിലേക്ക് ഒട്ടനവധി പുതുമകൾ അവതരിപ്പിച്ചിട്ടുള്ള ഔഡി, ഈ മോഡലിലൂടെ എ6 ന്റെ 8–ാം തലമുറ വാഹനമാണ് വിപണിയിൽ അനാവരണം ചെയ്യുന്നതെന്ന് ഔഡി ഇന്ത്യ തലവൻ ബല്‍ബീർ സിംഗ് ധില്ലോൺ പ്രഖ്യാപിച്ചു. പുതിയ ഔഡി എ6 ആഡംബരത്തിലും സാങ്കേതികതയിലും മുന്നിട്ടു നിൽക്കുന്നു. ഔഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ബിഎസ് 6 മോഡലാണിത്.

ഡിജിറ്റൽ മികവുകൾ, യാത്രാസുഖം, സ്പോർട്ടി സ്വഭാവം എന്നിവ കണക്കിലെടുക്കുമ്പോൾ ഔഡി എ6 ലക്ഷ്വറി കാറുകളുടെ ഇടയിൽ ബെസ്റ്റ് സെല്ലറാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ കരുത്തുറ്റതും വേഗതയേറിയതുമായ 2 ലീറ്റർ TFSI എൻജിനാണ് എ6ൽ ഉള്ളത്. 370 എൻഎം ടോർക്കുമുള്ള വാഹനം 6.8 സെക്കൻഡിൽ 0–100 കിലോമീറ്റർ വേഗം കൈവരിക്കും, ഔഡി എ6 TFSIയുടെ കൊച്ചി ഡീലർഷിപ്പിലെ വില 54.56 ലക്ഷം രൂപ മുതലാണ്.

∙നവീന ഡിസൈൻ, ഡിജിറ്റൽ മികവുകൾ, സുഖസൗകര്യങ്ങൾ, സ്പോർട്ടി സ്വഭാവം എന്നിവയുടെ സമ്മിശ്രണം
∙ 2 ലിറ്റർ TFSI എഞ്ചിൻ 180 KW യും (245 കുതിരശക്തി), 370 എൻഎം ടോർക്കും നല്കും, കൂടാതെ 7 സ്പീഡ് എസ് ട്രോണിക് ട്രാൻസ്മിഷനും
∙വില രൂപ 54.56 ലക്ഷം മുതൽ
∙വീതിയേറിയതും താഴ്ന്നതും ക്രോമിയം ഫിനിഷുമുള്ള സിംഗിൾ ഫ്രെയിം ഗ്രിൽ, പരന്ന ഹെഡ്‍ലൈറ്റുകൾ, കരുത്ത് ധ്വനിപ്പിക്കുന്ന എയർ ഇൻലൈറ്റുകൾ.
∙അനായാസ ഡ്രൈവിങ്ങിന് പ്രോഗ്രസ്സീവ് സ്റ്റീയറിങ്, ലെയിൻ ഡിപ്പാർച്ചർ വാർണിങ്, ഔഡി പാർക്ക് അസിസ്റ്റ്.
∙സുഖസവാരിയും സുദൃഢതയും സ്പോർട്ടി സ്വഭാവവും നൽകുന്ന പുതിയ ഹെവി ഡ്യൂട്ടി സസ്പെൻഷൻ.