നവദമ്പതികളെ അപമാനിച്ച കേസിൽ കൂടുതൽ അറസ്റ്റ്

നവദമ്പതികളെ അപമാനിച്ച കേസിൽ കൂടുതൽ അറസ്റ്റ് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത് നവദമ്പതികളെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്ന കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരൻ വിവാഹം കഴിച്ചത്, എന്നൊക്കെയായിരുന്നു ഇവരുടെ പ്രചരണം. വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർത്ത് തങ്ങൾക്കെതിരെ വ്യാപകപ്രചാരണമാണ് ഇവർ നടത്തിയതെന്നും ജൂബി നൽകിയ പരാതിയിൽ പറയുന്നു. നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. നവദമ്പതിമാരെ അപകീർത്തിപ്പെടുത്തി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ആലക്കോട് ജോസ്ഗിരിയിലെ റോബിൻ തോമസാണ് പോലീസ് പിടിയിൽ ആദ്യം ആയത്.'പെണ്ണിന് വയസ്സ് 48, ചെക്കന് വയസ്സ് 25, പെണ്ണിന് ആസ്തി 15 കോടി. സ്ത്രീധനം 101 പവൻ, 50 ലക്ഷം ബാക്കി പിറകെ വരും' എന്ന കമന്റോടുകൂടിയാണ് ഇവരുടെ വിവാഹ ഫോട്ടോവെച്ച് വാട്സാപ്പ് പ്രചാരണം നടത്തിയത്. അടുത്തിടെയാണ് പഞ്ചാബിൽ വിമാനത്താവള ജീവനക്കാരനായ അനൂപും വിദേശത്തെ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും വിവാഹിതരായത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിന്റെ ഫോട്ടോയും ചേർത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്നാണ് കേസ്. സൈബർ സെല്ലിന്റെ സഹായത്തോടെ എല്ലാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സിഐ. വി.വി.ലതീഷ് പറഞ്ഞു. കേസ് തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് രണ്ടുവർഷംവരെ തടവും പിഴയും ലഭിക്കും. വ്യാജ പ്രചരണത്തിൽ മനംനൊന്താണ് കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫ്, ജൂബി ജോസഫ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യജപ്രചരണം അതിര് കടന്നതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം അനൂപിനെയും ജൂബിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണണെന്ന് അനൂപിന്റെ അച്ഛൻ ബാബുവാണ് മാധ്യമങ്ങളെ അറിയിച്ചത്. അനൂപും ജോബിയും ഇതുസംബന്ധിച്ച് സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിരുന്നു. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരൻ വിവാഹത്തിന് തയ്യാറായത് എന്നുമുള്ള തരത്തിലാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്.എന്നാൽ, ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികൾ തന്നെ സ്ഥിരീകരിച്ചു. കോളജ് പഠനകാലത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിയത്. ജൂബിയെക്കാൾ രണ്ടു വയസ്സിന് മുതിർന്നയാളാണ് അനൂപ്. ഞങ്ങൾ ഇണയെത്തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴെ ഹൗസ് അനൂപിന്റെയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാതരിയായ ജൂബിയുടെയും വിവാഹം പെട്ടെന്നായിരുന്നു. അതുകൊണ്ടുതന്നെ അധികംപേരെയൊന്നും വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞിരുന്നുല്ല. പിതാവ് കാറ്ററിങ് സ്ഥാപനത്തിന് നൽകിയ പരസ്യത്തിലെ വിലാസവും കല്ല്യാണ ഫോട്ടോയും ചേർത്താണ് ചിലർ ദുഷ്പ്രചരണം നടത്തിയത്. ജൂബിക്ക് 45 വയസ്സും അനൂപിന് 25 വയസ്സുമാണെന്നാണ് സമൂൾമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ചെറുപ്പം മുതലേ അൽപ്പം തടിച്ച പ്രകൃതമാണെന്നും വിവാഹത്തിന് സാരിയുടുത്തപ്പോൾ അൽപ്പം കൂടി തടിച്ച പോലെ തോന്നി. ഇതാകാം 48 വയസ്സ് എന്നൊക്കെ പറയാൻ ആളുകളെ പ്രേരിപ്പിച്ചതെന്നും ജൂബി പറയുന്നു.