16000 വീടുകൾ സംസ്ഥാനത്ത പണിയും

16000 വീടുകൾ സംസ്ഥാനത്ത പണിയും നാലുലക്ഷം രൂപയാണ് വീടുണ്ടാക്കാൻ സർക്കാർ നൽകുക പ്രളയബാധിത മേഖലകളിൽ അടുത്ത കാലവർഷത്തിനുമുമ്പ് 16,000 വീടുകൾ പണിയും. നവകേരള കർമപദ്ധതിയുടെ ഭാഗമായാണ് പുനർനിർമാണങ്ങൾ നടക്കുക. പ്രളയാനന്തര പുനർനിർമാണങ്ങൾക്കുള്ള മാനദണ്ഡങ്ങളനുസരിച്ചുള്ളവയാകും ഈ വീടുകൾ.പ്രളയത്തിൽ വീട് നഷ്ടമായ, സ്വന്തമായി ഭൂമിയുള്ളവർക്കാണ് ഇപ്രകാരം വീടുകളുണ്ടാക്കുന്നത്. സ്വന്തമായി വീടു പണിയാൻ പണമില്ലാത്തവർക്ക് പണിതുനൽകുകയും സ്‌പോൺസർഷിപ്പുകൾ മുഖേന സഹായം ലഭ്യമാക്കുകയുമാണ് ചെയ്യുക.നാലുലക്ഷം രൂപയാണ് വീടുണ്ടാക്കാൻ സർക്കാർ നൽകുക. 400 ചതുരശ്ര അടിയുള്ള വീടുകളാണ് പണിയുക. സ്വന്തമായി പണിയുന്നവർക്കും അല്ലാത്തവർക്കും വിവിധ ഏജൻസികളുടെ സഹായവും വൈദഗ്ധ്യവും ലഭ്യമാക്കും. 400 ചതുരശ്ര അടിയിൽ കൂടുതലാണെങ്കിൽ സ്വയം നിർമിക്കണം. ഇവർക്ക് നാലുലക്ഷം രൂപയും വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കും.പ്രളയദുരിതം കൂടുതലുള്ള തെക്കൻജില്ലകളിൽ ബ്ലോക്കടിസ്ഥാനത്തിലാവും ഇത്തരം ശില്പശാലകൾ.പ്രളയംപോലുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമിതികൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം.