ആര്‍എസിഎസിന്റെ പ്രണയമല്ല തൊഗാഡിയയ്ക്ക്....!!

! പ്രണയദിനത്തില്‍ ആര്‍എസ്എസിനെ വെട്ടിലാക്കി പ്രവീണ്‍ തൊഗാഡിയ വാലന്റയിന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ സംഘപരിവാര്‍ വ്യാപക പ്രചരണം അഴിച്ചുവിടുന്നതിനിടെ, ആര്‍എസ്എസിനെ കുരുക്കിലാക്കി വിഎച്ച്പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. യുവതികള്‍ക്കും യുവാക്കള്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്നപം വാലന്റൈന്‍സ് ഡേയില്‍ പ്രതിഷേധിക്കാനും അക്രമത്തിനുമില്ലെന്ന് അറിയിച്ചു.ചണ്ഡീഗഡില്‍ വിഎച്ചപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രവീണ്‍ തൊഗാഡിയ നിലപാട് വ്യക്തമാക്കിയത്. ദമ്പതികള്‍ പരസ്പരം പ്രണയിച്ചില്ലായെങ്കില്‍, അവിടെ വിവാഹത്തിന് പ്രസക്തിയില്ലായെന്നും വിവാഹം ഇല്ലെങ്കില്‍ ലോകത്തിന് പുരോഗതി ഉണ്ടാകില്ലെന്നും ചൂണ്ടികാട്ടി. രാജ്യത്ത് വാലന്റയിന്‍സ് ഡേ നിരോധിക്കണമെന്ന് വിഎച്ച്പിയും ബജ് രംഗ്ദളും നീണ്ടകാലമായി ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് , ഇവര്‍ അടങ്ങുന്ന സദസ്സില്‍ പ്രവീണ്‍ തൊഗാഡിയ വിരുദ്ധ നിലപാട് സ്വീകരിച്ചത്.ആര്‍എസിഎസിനോട് ഇടഞ്ഞ പ്രവീണ്‍തൊഗാഡിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനെയാണ് പുതിയ നിലപാടിലൂടെ ആര്‍എസ്എസിനെ വെല്ലുവിളിച്ചിരിക്കുന്നത്