കാഞ്ചിപുരം സാരീ സ്ത്രീകള്‍ക്ക് എന്താ ഇത്ര ഇഷ്ടം?

കാഞ്ചിപുരം പട്ട് സാരിയേക്കുറിച്ച് ‌കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. തമിഴ്നാട്ടിലെ ഒരു ‌പട്ടണമായ കാഞ്ചിപുരത്ത് നിന്ന് ‌നെയ്തെടുക്കുന്ന പട്ടുസാരികളാണ് ‌കാഞ്ചിപുരം സാരി എന്ന പേരില്‍ പ്രശസ്തമായത്.  കാഞ്ചിപുരം സാരിയുടെ പ്ര‌ത്യേകത കാഞ്ചിവരം സാരിയെന്നും കാഞ്ചിപുരം സാ‌രി അറിയപ്പെടുന്നുണ്ട്. വട‌ക്കെ ഇന്ത്യയിലെ പ്രശസ്തമായ ബനാറസ് സില്‍ക്കിന് തുല്ല്യമാണ് തെക്കേ ഇന്ത്യയിലെ കാഞ്ചിപുരം സാരി. പട്ടുനൂലും സ്വര്‍ണനൂലും ചേര്‍ത്താണ് കാഞ്ചിപുരം സാരി നെയ്തെടുക്കുന്നത്. 10 ദിവസം മു‌തല്‍ ഒരുമാസം വരെ വേണ്ടി‌വരും ഒരു കാഞ്ചിപുരം പട്ട് സാരി നെയ്തെടുക്കാന്‍.എത്ര മിടുക്കനും വിദഗ്ദ്ധനുമായ നെയ്തുകാരന്‍ ആണെങ്കിലും ഒരു മാസത്തില്‍ പരമാവധി മൂന്നു സാരിയെ നെയ്യുവാന്‍ കഴിയു .