മോദി പ്രഭാവം തുടരും ???

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിലും നരേന്ദ്രമോദിക്കു തന്നെ മുന്‍തൂക്കമെന്ന് സര്‍വ്വേ ഫലം. ടൈംസ് ഗ്രൂപ്പ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യമുള്ളത്.ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ഛാത്തലത്തിലായിരുന്നു സര്‍വ്വേ. ടൈംസ് ഗ്രൂപ്പിന്റെ ഒമ്പത് ഭാഷകളിലെ മാധ്യമ വിഭാഗങ്ങള്‍ നടത്തിയ സര്‍വേയിലാണ് 79 ശതമാനം പേരും മോദിക്കു തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്. മോദി നയിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് 2019ലെ തിരഞ്ഞെടുപ്പിലും തുടരേണ്ടതെന്ന അഭിപ്രായമാണ് ഇവര്‍ രേഖപ്പെടുത്തിയത്. മോദിയുമായി നേരിട്ട് മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞത് 20 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ തൃപ്തരല്ല.