എ.ടി.എം സുരക്ഷിതമാക്കാം

വർധിച്ചുവരുന്ന എ.ടി.എം. തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ എ.ടി.എം. കാർഡുകൾ എങ്ങനെ സുരക്ഷിതമാക്കാമെന്നു നോക്കാം വർധിച്ചുവരുന്ന എ.ടി.എം. തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പണം സുരക്ഷിതമെന്ന്‌ ഉറപ്പുവരുന്നതിന്‌ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത്‌ ഏതൊരു കാർഡ്‌ ഉപഭോക്താവിന്റെയും ഉത്തരവാദിത്വമാണ്‌. ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുടെ പണം സുരക്ഷിതമാക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുകയും കാലാകാലങ്ങളായി പരിഷ്കരിക്കുകയും ചെയ്യുന്നുണ്ട്‌. എങ്കിലും അനുദിനം ഉയർന്നുവരുന്ന തട്ടിപ്പുകഥകൾ എല്ലാവരിലും ആശങ്ക ഉളവാക്കുന്നുണ്ട്‌. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ‘മാഗ്‌ സ്ട്രിപ്പ്‌’ കാർഡുകൾ ‘ഇ.എം.വി. ചിപ്പ്‌’ കാർഡുകൾക്ക്‌ വഴിമാറിക്കൊടുത്തിട്ടും പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ഏറിവരുന്നുണ്ട്‌. പിൻ കാർഡിന്റെ നമ്പർ മാറ്റുന്നത് ഇത്തരം തട്ടിപ്പുകളിൽ നിന്ന് റിക്ഷ നേടാൻ സഹായിക്കും. ഏത്‌ ബാങ്കിന്റെ കാർഡ്‌ ഉപയോഗിക്കുന്നവരും അവരുടെ പിൻ നമ്പർ നിശ്ചിത കാലയളവിൽ മാറ്റി പുനഃക്രമീകരിക്കുന്നത്‌ കാർഡ്‌ തട്ടിപ്പുകൾ തടയാൻ ഏറെ സഹായകരമാകും. പിൻ നമ്പർ ക്രമീകരിക്കുമ്പോൾ അവ മറ്റൊരാൾക്ക്‌ ഊഹിച്ചെടുക്കാൻ സാധ്യമാകാത്ത നിലയ്ക്ക്‌ ക്രമീകരിക്കുകയും കരുതലോടെ സൂക്ഷിക്കുകയും വേണം. പിൻ നമ്പറുകൾ നൽകുന്നതിലും ശ്രേദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് ചിലരെങ്കിലും തങ്ങളുടെ കാർഡിന്റെ ആദ്യത്തെയോ അവസാനത്തെയോ നാല്‌ അക്കങ്ങൾ, ജനനത്തീയതി / വർഷം, മൊബൈൽ നമ്പറിന്റെ ആദ്യ/അവസാന നാല്‌ അക്കങ്ങൾ എന്നിവ സൗകര്യപ്രദമായി ക്രമീകരിച്ചുവച്ചിട്ടുള്ളത്‌ തട്ടിപ്പുവീരന്മാരുടെ വലയിൽ വീഴുന്നതിനും തട്ടിപ്പിന്‌ ഇരയാകുന്നതിനും കാരണമാകുന്നുണ്ട്‌. നിങ്ങളുടെ കാർഡ്‌ വിവരങ്ങൾ സുരക്ഷിതമെന്ന്‌ ഉറപ്പുവരുത്തുന്നതിന്‌, സുരക്ഷിതമല്ലാത്ത വിവിധ ആപ്പുകളുടെ ഉപയോഗം തീർത്തും ഒഴിവാക്കണം. കാർഡുപയോഗിച്ചുള്ള ഇടപാടുകൾ നടന്നാലുടനെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ അലർട്ട്‌ മെസേജുകൾ വരുമ്പോൾ, ഇടപാടുകാരന്റെ അറിവു കൂടാതെയുള്ള ഇടപാടെങ്കിൽ അതിൽ പറഞ്ഞിട്ടുള്ള മൊബൈൽ നമ്പറിലേക്ക്‌ തിരികെ എസ്‌.എം.എസ്‌. അയയ്ക്കുകയോ, ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട്‌ തങ്ങളുടെ കാർഡ്‌ ബ്ലോക്ക്‌ ചെയ്യുകയോ വേണം. കാർഡ്‌ സംബന്ധമായ വിവരങ്ങൾ മറ്റൊരാളുമായി പങ്കുവയ്ക്കരുത്‌ തട്ടിപ്പുസംഘം നേരിട്ട്‌ ഫോണിൽ ബന്ധപ്പെട്ട്‌, കാർഡ്‌ വിവരങ്ങൾ ശേഖരിച്ച്‌ തട്ടിപ്പ്‌ നടത്തുന്നതും വ്യാപകമാണ്‌. പരിചിതമല്ലാത്ത നമ്പറിൽനിന്ന്‌ വരുന്ന കോളുകൾ, വിശേഷിച്ച്‌ ബാങ്ക്‌ / കാർഡ്‌ വിവരങ്ങൾ അന്വേഷിച്ചുള്ളവയെങ്കിൽ അവയോട്‌ പ്രതികരിക്കാതിരിക്കുകയാണ്‌ നല്ലത്‌. ഒരു കാരണവശാലും കാർഡ്‌ സംബന്ധമായ വിവരങ്ങൾ മറ്റൊരാളുമായി പങ്കുവയ്ക്കരുത്‌. ബാങ്കുകളിൽനിന്ന്‌ കാർഡ്‌ പുതുക്കുന്നതിനോ, കാർഡ്‌ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനോ നേരിട്ട്‌ ഒരിക്കലും ഫോണിൽ ബന്ധപ്പെടുകയില്ലെന്ന്‌ ഓർത്തിരിക്കുന്നത്‌ നന്നായിരിക്കും. ബാങ്കുകളും ചില സുരക്ഷിത മാര്ഗങ്ങള് ഒരുക്കി തരുന്നുണ്ട്. മേൽപ്പറഞ്ഞ മുൻകരുതലുകളോടൊപ്പം, അതത്‌ ബാങ്കുകൾ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷിത മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നത്‌ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ സഹായിക്കും. അതത്‌ ബാങ്കുകളുടെ ഇന്റർനെറ്റ്‌ ബാങ്കിങ്‌ വഴിയും ബാങ്ക്‌ ആപ്പുകൾ വഴിയും കാർഡ്‌ ഉപയോഗിച്ച്‌ നടത്താവുന്ന ഇടപാടുകൾക്ക്‌ പരിധി നിശ്ചയിക്കുന്നതിന്‌ സാധിക്കും. ഓരോ കാർഡ്‌ ഉടമയ്ക്കും അവരുടെ പ്രതിദിന / പ്രതിവാര / പ്രതിമാസ ആവശ്യങ്ങൾ കണക്കാക്കി പരിധി നിശ്ചയിക്കുന്നതിനുള്ള സംവിധാനം പല ബാങ്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്‌. ബാങ്ക്‌ ആപ്പ്‌ വഴി കാർഡ്‌ ഉപയോഗം നിജപ്പെടുത്തുന്നതിന്‌ ഓൺ / ഒാഫ്‌ സംവിധാനവും നിലവിലുണ്ട്‌. എസ്‌.ബി.ഐ.യും ‘യോനോ ആപ്പ്‌’ ഉപയോഗിച്ച്‌ കാർഡ്‌ രഹിത എ.ടി.എം. ഇടപാടുകൾ സാധ്യമാകുമെന്നത്‌ ഈ നിലയിലുള്ള നൂതനമായ ഒരു കാൽവയ്പാണ്‌. വ്യക്തിപരമായും ഓരോരുത്തരും കരുതേണ്ട ചില കാര്യങ്ങൾ അതിനൂതനമായ സാങ്കേതികവിദ്യകൾ നിലവിലുള്ള സാഹചര്യത്തിൽ, ഓരോരുത്തർക്കും ഉചിതമായ സുരക്ഷാമാർഗങ്ങൾ സ്വീകരിച്ച്‌ തങ്ങളുടെ പണം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. കാർഡുകൾ പെട്രോൾ പമ്പ്‌, ഹോട്ടൽ, മറ്റ്‌ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുമ്പോൾ അവ നിങ്ങളുടെ മുന്നിൽവച്ച്‌ തന്നെ ഉപയോഗിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണം.അതുവഴി കാർഡിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്നതും അവ ദുരുപയോഗം ചെയ്യുന്നതും നിയന്ത്രിക്കാൻ സാധിക്കും. സുരക്ഷാമാർഗങ്ങൾ നേരിട്ട്‌ മനസ്സിലാക്കുന്നതിനും ഉചിതമായവ സ്വീകരിക്കുന്നതിനും അതത്‌ ബാങ്ക്‌ ശാഖകൾ സന്ദർശിക്കാവുന്നതാണ്‌. things to take care on atm safety