സുനന്ദയുടെ മരണത്തോടെ പൂട്ടിയിട്ടിരിക്കുന്ന ലീല പാലസിലെ മുറി

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച് വര്‍ഷങ്ങളായെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സുനന്ദയെ കൊലപ്പെടുത്തിയതാണോ അതോ അമിതമായ മരുന്നുപയോഗത്തെ തുടര്‍ന്ന് മരിച്ചതാണോയെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.വിവിധ മെഡിക്കല്‍ ലാബുകളില്‍ നിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.