ഈ സംഹാരി എങ്ങനെ ഉണ്ടായി

പൊടിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെ ഉത്തരേന്ത്യയില്‍ ഏതാണ്ട് മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. വടക്കേ ഇന്ത്യയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന പൊടിക്കാറ്റിന്റെ കാരണം എന്താണ് .ചൂട് വർധിക്കുമ്പോള്‍ മര്‍ദ്ദം കുറഞ്ഞ് വായു വേഗത്തില്‍ ഉയര്‍ന്നു നീങ്ങുന്നതാണ് വേനല്‍ക്കാലത്തെ പൊടിക്കാറ്റിനു കാരണമാകുന്നത്. ആഗോളതാപനം എത്തിയതോടെ ഭൂമിയുടെ പ്രതലത്തിലെ ചൂട് ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് വീശുന്ന പൊടിക്കാറ്റിന്റെ എണ്ണവും വേഗതയും കൂടിയത്. ഇതോടൊപ്പം ഇതുണ്ടാക്കുന്ന നാശനഷ്ടത്തന്റെ വ്യാപ്തിയും കൂടി.മറ്റേതു പ്രകൃതി ദുരന്തത്തേക്കാളും ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്നത് വേനല്‍ക്കാലത്തെ പൊടിക്കാറ്റാണ്.