പുലിറ്റ്‌സർ ജേതാവായ മാധ്യമപ്രവർത്തകന് ഇന്ത്യയിൽ പ്രവേശനവിലക്ക്  Pulitzer Prize-winning Reuters journalist denied entry back into India

റോയിട്ടേഴ്സിന്‍റെ ദില്ലി ബ്യൂറോയിൽ ചീഫ് ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു മക്നോട്ടൻ പുലിറ്റ്സർ സമ്മാനജേതാവും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറുമായ കാതൾ മക്നോട്ടന് ഇന്ത്യയിൽ കടക്കുന്നതിനു വിലക്ക്. ഔദ്യോഗികാനുമതിയില്ലാതെ ജമ്മു കശ്മീരിലെ നിരോധിതമേഖലകളിൽ പ്രവേശിച്ചതിനാലാണ് അയർലൻഡുകാരനായ മക്നോട്ടൻ ഇന്ത്യയിൽ കടക്കുന്നത് തടഞ്ഞതെന്ന് ആഭ്യന്തരമന്ത്രാലയ കേന്ദ്രങ്ങൾ പറഞ്ഞു.ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള വിസയുള്ളപ്പോഴാണ് വിദേശയാത്ര കഴിഞ്ഞ് ഡൽഹി വിമാനത്താവളത്തിലെത്തിയ മക്നോട്ടനെ തിരിച്ചയച്ചത്. റോയിട്ടേഴ്സിന്‍റെ ദില്ലി ബ്യൂറോയിൽ ചീഫ് ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു മക്നോട്ടൻ.മ്യാന്മാറിൽനിന്നു പലായനംചെയ്യുന്ന റോഹിംഗ്യകൾ നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിച്ചതിനാണ് അദ്ദേഹത്തിനും സഹപ്രവർത്തകർക്കും ഈവർഷം മേയിൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചത്.ഇക്കൊല്ലം ഏപ്രിലിൽ ജമ്മു കശ്മീർ സന്ദർശിച്ച മക്നോട്ടൻ കഠുവയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഏപ്രിലിൽ ശ്രീനഗറിൽ പൊലീസിനെതിരെ കല്ലെറിയുന്നവരുടെ ചിത്രങ്ങളും മക‌്നോട്ടൻ പങ്കുവച്ചിരുന്നു ..ജമ്മു കശ്മീരിലെ യാത്രാവിലക്കുള്ള ഇടങ്ങളിലും സംരക്ഷിതമേഖലകളിലും വിസച്ചട്ടങ്ങൾ ലംഘിച്ചു കടന്നതിനാൽ മക്നോട്ടനെ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയ കേന്ദ്രങ്ങൾ പറഞ്ഞു. വിസച്ചട്ടങ്ങൾ പ്രകാരം, വിദേശ മാധ്യമപ്രവർത്തകരുടെ വിസ നിയമപ്രകാരം മാധ്യമ പ്രവർത്തകര്‍, ടിവി ക്യാമറാമാൻ, ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിദേശ മാധ്യമപ്രവർത്തകര്‍ തുടങ്ങിയവർ നിരോധിതമേഖലകള്‍, ജമ്മു കശ്മീർ അല്ലെങ്കിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുവാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. അരുണാചൽ പ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ, സിക്കിം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങൾ നിരോധിത മേഖലകളിൽ ഉൾപ്പെടുന്നു.മക്നോട്ടൻ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ടാകാമെന്നും എന്നാൽ അതൊക്കെ ഇന്ത്യൻ നിയമങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ലെന്നും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.ഇന്ത്യയിലെ ചട്ടങ്ങളും നിയന്ത്രങ്ങളും സംബന്ധിച്ച് വിദേശമാധ്യമപ്രവർത്തകരെ പതിവായി അറിയിക്കാറുണ്ട്. ചലിയിടങ്ങളിൽ പ്രവേശിക്കാൻ വിദേശിക്ക് അനുമതിവേണം. അതു ലംഘിച്ചാൽ നടപടിയുണ്ടാകും. അതേസമയം, മക്നോട്ടനെതിരെ എടുത്ത നടപടി സ്ഥിരമല്ലെന്നും, ആറ് മാസത്തിനോ അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷം നടപടി പുനപരിശോധിക്കുമെന്നും , ആർക്കെങ്കിലും പ്രവേശനം നിഷേധിച്ചാൽ അവരെ എക്കാലത്തേക്കും കരിമ്പട്ടികയിൽപ്പെടുത്തിയെന്നല്ല അർഥം ,ആറുമാസത്തിനോ ഒരുവർഷത്തിനോ ശേഷം അക്കാര്യം പരിശോധിച്ചേക്കാം ആഭ്യന്തരമന്ത്രാലയം പറഞ്ഞു . വിദേശികളും ഇന്ത്യൻ നിയമങ്ങൾ പാലിക്കണം. ഇന്ത്യ സന്ദർശിക്കുന്ന ഏതെങ്കിലും വിദേശി രാജ്യത്തെ നിയമം ലംഘിക്കുകയാണെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ്‌ പുലിറ്റ്സർ പ്രൈസ്(ഉച്ചാരണം:/ˈpʊlɨtsər/)[1]. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ നിയന്ത്രിക്കുന്നത്.പുലിറ്റ‌്സർ സമ്മാനം ലഭിക്കുകയും ഇന്ത്യയിലേക്ക‌് പ്രവേശനം തടയുകയും ചെയ‌്ത 2018 രസകരമാണെ'ന്ന‌് തന്റെ ഇൻസ‌്റ്റഗ്രാമിൽ മക‌്നോട്ടൻ പ്രതികരിച്ചു.