പ്രോക്സി വോട്ട് ലോക്സഭ പാസാക്കി

പ്രോക്സി വോട്ട് ലോക്സഭ പാസാക്കി പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാം ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമരൂപം നൽകിയിരുന്നു. എന്നാൽ, പാർലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്ത് വോട്ടുചെയ്യാനുള്ള സാഹചര്യം അടുത്തു. ബില്ല് ഇനി രാജ്യസഭയും പാസാക്കേണ്ടതുണ്ട്. നിലവിൽ വിദേശ ഇന്ത്യാക്കാർക്ക് തങ്ങൾ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ട് എന്നാൽ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാൻ കഴിയൂ. ഇതിനെതിരെ ദുബായിലെ സംരംഭകൻ ഡോ. വി.പി. ഷംഷീർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രവാസികൾക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത് .