വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

അജയ് റായ് ആയിരിക്കും വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2014 തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്.വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാരാണസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം വലിയ ആകാംഷയോടെയാണ് രാജ്യം ഉറ്റുനോക്കിയിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതു സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. മോദിക്കെതിരെ കോണ്‍ഗ്രസിന്റെ ശക്തയായ സ്ഥാനാര്‍ഥിയായി പ്രിയങ്കയെ അവതരിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. അതിലൂടെ മണ്ഡലത്തില്‍ മത്സരം ശക്തമാക്കാമെന്നും കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും വിലയിരുത്തപ്പട്ടിരുന്നു. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും സൂചനയുണ്ടായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ അരവിന്ദ് കെജ്രിവാളായിരുന്നു മോദിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. Priyanka Gandhi wont be candidate in Varanasi