ഇനി പ്ലാസ്റ്റിക് തൊട്ടാല്‍  പിഴ 250000 !

പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കാന്‍ മുംബൈ. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനനിയമം മുംബൈ നഗരത്തില്‍ പ്രാബല്യത്തില്‍ വന്നു. ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും എല്ലാം ഇനി പരിശോധനയ്ക്ക് വിധേയമാക്കും.നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലുള്ള പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ആറു മാസത്തെ സമയം നല്‍കും.ആദ്യത്തെ നിയമലംഘനത്തിന് 5000 രൂപയാണ് പിഴ. വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും മൂന്നാം തവണ 25000 രൂപ വരെ പിഴയും മൂന്നുമാസം വരെ ജയില്‍ ശിക്ഷയും നല്‍കും. പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ മരുന്നുകള്‍, പാല്‍ കവറുകള്‍ എന്നിവയെ നിരോധത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്‌പോസബിള്‍ ഗ്ലാസ്, കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, ജാറുകള്‍ എന്നിവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. തെര്‍മോകോള്‍, അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന തെര്‍മോകോള്‍, 500 മില്ലിയില്‍ കുറഞ്ഞ കുപ്പികള്‍ എന്നിവയൊക്കെ നിരോധിക്കപ്പെട്ടവയില്‍പ്പെടും