അവകാശ വാദം തകർന്ന നോട്ട് നിരോധനം

 അസാധുവാക്കപ്പെട്ട 15.41ലക്ഷം കോടി രൂപയില്‍ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരികെയെത്തി 2016 നവംബര്‍ എട്ടാം തിയതി രാത്രി എട്ടുമണിക്കാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ പ്രഖ്യാപനം നിലവില്‍ വന്നത്. കള്ളപ്പണത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്, സാമ്പത്തിക വിപ്ലവം, സമ്പദ്ഘടനയുടെ ശുദ്ധീകരണം, ഭീകരവാദത്തിനുള്ള ഫണ്ടിങ് ഇല്ലാതാക്കാനുള്ള നീക്കം തുടങ്ങിയ നിരവധി വിശേഷണങ്ങളായിരുന്നു കേന്ദ്രസര്‍ക്കാരും നോട്ട് നിരോധനത്തെ അനുകൂലിച്ചവരും നല്‍കിയത്. നിരോധനസമയത്ത് അതിന്റെ ലക്ഷ്യങ്ങളായി ഉയര്‍ത്തിക്കാട്ടിയവയില്‍ എന്തെങ്കിലും സത്യമായോ എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അസാധുവാക്കപ്പെട്ട 15.41ലക്ഷം കോടി രൂപയില്‍ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരികെയെത്തി. ഏതാണ്ട് മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറന്‍സി നോട്ടുകള്‍ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.നിരോധനത്തിനു ശേഷം നികുതിയടവില്‍ വര്‍ധനയുണ്ടായെന്നാണ്‌ സര്‍ക്കാരിന്റെ അവകാശവാദം. മറ്റു നേട്ടങ്ങളൊന്നും മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.കര്‍ഷകര്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, ചെറുകിട-ഇടത്തര വ്യവസായ മേഖലകളിലെ വ്യാപാരികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ക്കാണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നത്. അതിരൂക്ഷമായ നോട്ട് ക്ഷാമം, ബാങ്കുകളുടെയും എ ടി എമ്മുകളുടെയും മുന്നിലെ തിക്കിലും തിരക്കിലും പെട്ട് 105 പേര്‍ക്ക് ജീവനും നഷ്ടമായി.നോട്ട് നിരോധനമൂലം പ്രധാന മന്ത്രിയുടെ പ്യാരി ദേശവാസികളെല്ലാം ഏറെ ബുദ്ധിമുട്ടിയത് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പിന്നെ ട്രോളന്മാർക്ക് ട്രോളാനുള്ള വകയുമായി.