“ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’’ : മോദിയെ പരിഹസിച്ച്‌ ഒമര്‍ അബ്ദുള്ള

മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നതിനു പിന്നാലെയാണ് നരേന്ദ്ര മോദിയെ പരിഹസിച്ച്‌ ഒമര്‍ അബ്ദുള്ള രംഗത്തെത്തിയത് പ്രധാനമന്ത്രിയായിരുന്ന കാലത്തെ മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നതിനു പിന്നാലെ നരേന്ദ്ര മോദിയെ പരിഹസിച്ച്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനെ ആക്‌സിഡന്റല്‍ (ആകസ്മിക) പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചതു പോലെ നരേന്ദ്ര മോദിയെ ഇന്‍സെന്‍സിറ്റീവ് (നിര്‍വികാരനായ) പ്രധാനമന്ത്രി എന്ന്‍ വിളിച്ചു കൊണ്ടായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പരിഹാസം.'അവര്‍ ' നിര്‍വികാരനായ പ്രധാനമന്ത്രി' നിര്‍മ്മിക്കുന്നത് ഞാന്‍ അക്ഷമനായി കാത്തിരിക്കുന്നു, ആകസ്മികമായ പ്രധാനമന്ത്രി ആകുന്നതിലും എത്രയോ പരിതാപകരമായിരിക്കും നിര്‍വികാരനായ പ്രധാനമന്ത്രി ആകുന്നത്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ചിത്രത്തിന്റെ റിലീസിനു പിന്നാലെ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മധ്യപ്രദേശില്‍ യാതൊരു വിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് ബി.ജെ.പിയുടെ തെറ്റായ പ്രചരണമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി . അതേസമയം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരേ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു.അനുപം ഖേര്‍ നായകനാകുന്ന ചിത്രത്തില്‍ ജര്‍മന്‍ നടി സൂസന്‍ ബെര്‍നെറ്റ് ആണ് സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്. വിജയ് ഗുട്ടയാണ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. റിലീസിനു മുമ്ബ് പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ മറ്റു വഴികള്‍ നോക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.മന്‍മോഹന്‍ സിങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.തങ്ങളുടെ നേതാക്കള്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും ചിത്രത്തില്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ തങ്ങള്‍ മറ്റു വഴികള്‍ സ്വീകരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സത്യജിത് താമ്ബേ പാട്ടീല്‍ പറഞ്ഞു.ട്രെയിലറില്‍ മന്‍മോഹന്‍ സിങിന്റെ ഭാര്യ ഗുര്‍ഷരണ്‍ കൗര്‍ ആയി ദിവ്യ സേത് ഷായും , മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നുണ്ട് .സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട് ആണ് , രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി മുന്‍ രാഷ്ട്രപതി, എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് .കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍' . എന്നാൽ ചിത്രത്തിനെക്കുറിച്ച്‌ മന്‍മോഹന്‍ സിംങിന്റെ പ്രതികരണം അറിയാന്‍ ഏവരും കാത്തിരിക്കുകയായിരുന്നു . ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134ാമത് വാര്‍ഷിക ആഘോഷത്തിലെത്തിയ മന്‍മോഹന്‍ സിംങിനോട് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെ ചെറുപുഞ്ചിരിയുമായി മൈക്കിനെ അവഗണിച്ച്‌ നടന്നു നിങ്ങുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ രാഷ്ട്രീയ ചര്‍ച്ചയാകുമെന്നാണ് പൊതുവിലയിരുത്തല്‍