ജീവനെടുത്ത്...സംഹാരമാടി കാട്ടുതീ....!!!

തമിഴ്‌നാട് തേനിയിലെ കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ മരണ സംഖ്യയുയരുന്നു ഇതുവരെ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.രക്ഷാപ്രവര്‍ത്തനം തുടരുന്നു മരിച്ചവരില്‍ 5 പേര്‍ പെണ്‍കുട്ടികളാണെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.ഗുരുതരമായി പൊള്ളലേറ്റാണ് മരണമെും നിലിവില്‍ തീ നിയന്ത്രണ വിധേയമാണെന്നും തേനി ഡിവൈഎസ്പി അറിയിച്ചു.വ്യോമസേനയും കമോന്‍ഡോകളും അടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. ചെന്നൈ ട്രക്കിങ് ക്ലബ്ബന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി എത്തിയ വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച വൈകിട്ട് ട്രക്കിംഗിനിടെ അപകടത്തില്‍പ്പെട്ടത്.വൈകിട്ട് 3 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.37 അംഗ സംഘത്തില്‍ 25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.തീ കണ്ട് ചിതറിയോടിയ വിദ്യാര്‍ത്ഥികളുടെ സംഘം മലയിടുക്കില്‍ കുടുങ്ങിയതാണ് അപകടകാരണം.