പണം പിന്നെ മതി.... തത്കാല്‍ ഉടന്‍...

തത്കാല്‍ ബുക്ക് ചെയ്യുന്നതില്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ .പെട്ടന്നുള്ള യാത്രകളിലേര്‍പ്പെടുന്നവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടാറ് ഓണ്‍ലൈന്‍ വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാണ്. ഐആര്‍സിടിസി വെബ്സൈറ്റില്‍ കയറി പേരും മറ്റ് വിവരങ്ങളും നല്‍കിയശേഷം പണം അടയ്ക്കാനുള്ള പേയ്മെന്റ് ഗേറ്റ്‌വേയിലെത്തുമ്പോഴേക്കും ടിക്കറ്റ് വിറ്റു തീര്‍ന്നിട്ടുണ്ടാവും. പലപ്പോഴും പേയ്‌മെന്റ് ഗേറ്റ്‌‌വേയിലെത്തുമ്പോള്‍ സൈറ്റ് സ്ലോ ആവുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഐര്‍സിടിസി പുതിയ സംവിധാനം നടപ്പാക്കുന്നത്.