ശുചീകരണത്തൊഴിലാളികളായി അപേക്ഷിച്ചവരില്‍ എം.ടെക്ക്ക്കാരും

ശുചീകരണത്തൊഴിലാളികളായി അപേക്ഷിച്ചവരില്‍ എം.ടെക്ക്ക്കാരും അപേക്ഷ അയച്ചവരില്‍ എം ടെക്ക്, ബി ടെക്ക്, എം ബി എ പ്രൊഫഷണലുകളും ബിരുദാനന്തര ബിരുദധാരികളും തമിഴ്‌നാട്ടില്‍ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരില്‍ എം ടെക്ക്, ബി ടെക്ക്, എം ബി എ പ്രൊഫഷണലുകളും ബിരുദാനന്തര ബിരുദധാരികളും. തമിഴ്‌നാട് അസംബ്ലി സെക്രട്ടേറിയേറ്റിലേക്കുള്ള തൂപ്പുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകളിലാണ് ഉന്നത ബിരുദധാരികളുടെ സാന്നിധ്യമുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. തൂപ്പുകാരുടെ പത്ത് ഒഴിവുകളും ശുചീകരണത്തൊഴിലാളികളുടെ നാല് ഒഴിവുകളുമാണ് ഉള്ളത്. സെപ്റ്റംബര്‍ 26നാണ് വിജ്ഞാപനം പുറത്തെത്തിയത്. വിജ്ഞാപനത്തില്‍ ശാരീരിക ക്ഷമത മാത്രമേ യോഗ്യതയായി പറഞ്ഞിരുന്നുള്ളു. പതിനെട്ടു വയസ്സാണ് കുറഞ്ഞപ്രായം. ഉയര്‍ന്ന പ്രായപരിധിയില്‍ വ്യത്യാസമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നുള്ളത് ഉള്‍പ്പെടെ 4607 അപേക്ഷകളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 677 അപേക്ഷകള്‍ തള്ളിയിട്ടുണ്ട്