ഫോട്ടോ പതിച്ച കാർഡില്ലെങ്കിൽ വോട്ടില്ല

മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത് സ്ഥാനാർഥികൾക്കും വോട്ടർമാർക്കും ശ്രദ്ധിക്കാൻ ഒട്ടേറെ പുതിയ കാര്യങ്ങളുണ്ട് ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡില്ലാതെ, വോട്ടർ സ്ലിപ്പ് മാത്രം കൊണ്ടുവരുന്നവർക്ക് വോട്ടുചെയ്യാനാകില്ല. സ്ഥാനാർഥികൾ അഞ്ചുവർഷത്തെ ആദായനികുതി വിവരങ്ങൾ നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിക്കണം. സ്ഥാനാർഥികൾ വിദേശനിക്ഷേപത്തിന്റെ വിവരംകൂടി വെളിപ്പെടുത്തണമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. സ്ഥാനാർഥികൾ അവരുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ആദായനികുതി റിട്ടേൺ വിവരം നൽകണം. മുമ്പ്‌ അവസാന ഒരുവർഷത്തേത്‌ നൽകിയാൽ മതിയായിരുന്നു. സ്ഥാനാർഥിയുടെയും ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും അഞ്ചുവർഷത്തെ ആദായനികുതി വിവരം സമർപ്പിക്കണം. മാത്രവുമല്ല, വിദേശബാങ്കുകളിലും വിദേശ സ്ഥാപനങ്ങളിലുമുള്ള നിക്ഷേപത്തിന്റെയും ബാധ്യതകളുടെയും വിവരവും ഫോം 26-ൽ ഉൾപ്പെടുത്തണം.സ്ഥാനാർഥിയുടെ ആസ്തികൾ, ബാധ്യതകൾ, വിദ്യാഭ്യാസയോഗ്യത, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഫോം 26-ൽ അപൂർണമായ വിവരങ്ങളാണ് നൽകിയതെങ്കിൽ നാമനിർദേശപത്രിക തള്ളും. ജയിച്ച സ്ഥാനാർഥി തെറ്റായ വിവരം നൽകിയതായി കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് റദ്ദാക്കാം. പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ തോന്നിയതുപോലെ ഉപയോഗിക്കാനാവില്ല. നിയന്ത്രണമുണ്ടാകും. സ്ഥാനാർഥികൾ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ (ഫെയ്സ്ബുക്ക്, ട്വിറ്റർ) ഏതെല്ലാമെന്ന് അറിയിക്കണം. ഓൺലൈനിൽ പരസ്യം നൽകുന്നതിന് പി. സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. സാമൂഹികമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയപരസ്യങ്ങൾമാത്രമേ നൽകൂവെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, യൂട്യൂബ് എന്നിവ ഉറപ്പുനൽകിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇത് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കും.രാജ്യത്തെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം വി.വി.പാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) മെഷീൻ ഘടിപ്പിക്കുംലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഫോട്ടോ പതിച്ച വോട്ടർസ്ലിപ്പുമാത്രം പോരാ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് വേണം