വിഖ്യാത ബംഗാളി സിനിമാ സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു രാവിലെ 10.30 ഓടെ സ്വ വസതിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു അദ്ദേഹത്തിന് . വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനാണ് മൃണാള്‍ സെന്‍.1923 മേയ് 14ന് കിഴക്കൻ ബംഗാളിലെ (ഇന്നത്തെ ബംഗ്ലദേശ്) ഫരീദ്പുരിലായിരുന്നു ജനനം.ബംഗ്ലാദേശില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം ഊർജ്ജതന്ത്രത്തിൽ ബിരുദം നേടാനായി കൊൽക്കത്തയിലെത്തി . സ്കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഫിസിക്സില്‍ പഠനം പൂര്‍ത്തിയാക്കി കല്‍കട്ട യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവായും കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തിരുന്നു. ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം അതോടെയാണ് സംഭവിക്കുന്നത്. അതിനുമുമ്പ് സിനിമയുടെ സൗന്ദര്യശാസ്ത്രത്തിൽ താത്ത്വികമായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. നാല്‌‍‍പതുകളിലെ ബംഗാൾ ക്ഷാമവും രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാൾസെന്നിനെ പിടിച്ചുലച്ചിരുന്നു .. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബന്ധപ്പെടുന്നത്. ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ചുട്ടുണ്ടെങ്കിലും സെൻ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.സംസ്ഥാന-ദേശീയപുരസ്കാരങ്ങൾക്കു പുറമെ ദേശാന്തര അംഗീകാരം ആവർത്തിച്ച് നേടിയ കലാകാരനാണ് മൃണാൾ സെൻ. കാൻ, ബെർലിൻ,വെനീസ്, മോസ്കോ, കാർലോവി വാറി, മോൺട്രീൽ, ഷിക്കാഗോ, കയ്റോ ചലച്ചിത്രോത്സവങ്ങളിൽ സെൻ ചിത്രങ്ങൾ പുരസ്കാരം നേടിയിട്ടുണ്ട്.വ്യക്തിഗതമായ അംഗീകാരം എന്ന നിലയിൽ അദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും പദവികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു,മൃണാൾ സെൻ. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്താരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്കിയിട്ടുണ്ട്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് പ്രസിഡന്റ്, കാൻ , വെനീസ്, ബെർലിൻ, മോസ്കോ, ടോക്യോ എന്നിങ്ങനെ നിരവധി ചലച്ചിത്രമേളകളിൽ ജൂറിയംഗമായിട്ടുണ്ട് . ഏക് ദിൻ അചാനക് Suddenly, One Day 1989, ജെനസിസ് Genesis 1986, ഖാൻഡഹാർ, കോറസ് Chorus 1974, പദാദിക് The Guerilla Fighter 1973, കൽക്കത്ത 71 Calcutta 71 1972, ഏക് അഥൂരി കഹാനി, ഇന്റർവ്യൂ Interview 1970, ഭുവാൻ ഷോം Mr. Shome 1969[1], മൈത്ര മനിഷ , എന്നിവ അദ്ദേഹം നിർമ്മിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ് ,ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്.1955ൽ ആദ്യ ഫീച്ചർ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു. നീൽ ആകാഷെർ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. ബുവൻഷോം ദേശീയ – രാജ്യന്തര രംഗത്ത് നിരവധി രംഗത്ത് നിരവധി അവാർഡുകൾ നേടുകയും ഇന്ത്യൻ സിനിമാചരിത്രത്തിൽ നാഴികകല്ലായി മാറുകയും ചെയ്തു. മൃഗയ, ഏക് ദിന്‍ പ്രതി ദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. തന്റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ തുടങ്ങിയവ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു.1981ൽ രാജ്യം പത്മഭൂഷനും 2005ൽ ദാദാസാഹിബ് ഫാൽകെ പുരസ്കാരവും നൽകി ആദരിച്ചു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ എ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.വിടവാങ്ങുന്നത് ഇന്ത്യന്‍ നവതരംഗ സിനിമകൾക്ക് തുടക്കം കുറിച്ചവരിൽ പ്രമുഖൻ.