ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു

ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു ഐ.എസ്.ആര്‍.ഒ.യുടെ 40-ാം വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് -31 ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31നായിരുന്നു വിക്ഷേപണം. യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്‍സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റാണ് ജിസാറ്റ് 31നെ ഭ്രമണപഥത്തിലെത്തിച്ചത്. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഐ.എസ്.ആര്‍.ഒ.യുടെ 40-ാം വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് -31. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്. ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടുമെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ നിന്നുമുള്ള വാര്‍ത്താവിനിമയം വേഗത്തിലാക്കാന്‍ ഉപകരിക്കും.