മരണം...കോടതി നിരീക്ഷിച്ചത് ഇവരെ...!!!

സുപ്രീംകോടതി ദയാവധം അനുവദിക്കുമ്പോള്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളെയും പഠിച്ചിരുന്നു ചരിത്ര വിധിയിലൂടെ ഇന്ത്യ നേടിയത് നിഷ്‌ക്രിയ ദയാവധം.നെതര്‍ലാന്‍ഡ്‌സ്,കാനഡ,ബെല്‍ജിയം,കൊളംമ്പിയ,ലക്‌സംബര്‍ഗ് ഈ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയെത്തുന്നത്. മരുന്നുകള് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്താലാണ് രോഗി ജീവന്‍ നിലനിര്‍ത്തുന്നതെങ്കില്‍ മരണത്തിന്അനുവാദം നല്‍കാം.ഇതാണ് നിഷ്‌ക്രിയ വധം ആരോഗ്യമുള്ള കാലത്ത് രോഗിയെഴുതിയ ജീവന വില്‍പത്രവും മെഡിക്കല്‍ബോര്‍ഡ് പരിശോധന എന്നീ കടമ്പകള്‍ കടന്നാകും ദയാവധം നടപ്പിലാകുക. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്ന രീതികള്‍ സുപ്രീംകോടതി ദീപക്മിശ്രയുടെ ബെഞ്ച് ചര്‍ച്ചചെയ്തിരുന്നു.അമേരിക്കയിലെ സംസ്ഥാനങ്ങളായ ഒറിഗണ്‍ വാഷിംഗ്ടണ്‍ മൊണ്ടാന എന്നിവിടങ്ങളിലും നിഷ്‌ക്രിയ ദയാവധം അനുവധിക്കുന്നു.ജര്‍മ്മനിയില്‍ ഡോക്ടര്‍മാര്‍ പെയിന്‍കില്ലര്‍ നല്‍കി മരണം വേഗത്തിലാക്കന്നു.വേളണ്ടറി,നോണ്‍ വോളണ്ടറി ഇന്‍ വോളണ്ടറി പാസീവ് ആന്റ് ആക്ടീവ് എന്നീ 5 തരം ദയാവധമുണ്ട്‌