പ്രതിരോധം: റഷ്യയെ മറികടന്ന് ഇന്ത്യ നാലാമത്, പാക്കിസ്ഥാന് 20–ാം സ്ഥാനം

പ്രതിരോധത്തിനായി റഷ്യയെ മറികടന്ന് ഇന്ത്യ നാലാമത് പ്രതിരോധം: റഷ്യയെ മറികടന്ന് ഇന്ത്യ നാലാമത്, പാക്കിസ്ഥാന് 20–ാം സ്ഥാനം രാജ്യ സുരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടി ഒരു വർഷം ചിലവാക്കുന്ന തുകയിൽ ഇന്ത്യ റഷ്യയെ മറികടന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ പ്രതിരോധ ചിലവ് 3.1 ശതമാനം വർധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൈനിക ചെലവുകളുടെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. റഷ്യ അഞ്ചാം സ്ഥാനത്തും. സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2018 ൽ ഇന്ത്യയുടെ മൊത്തം സൈനിക ചെലവ് 66.5 ബില്ല്യൻ ഡോളറാണ്. പ്രതിരോധ ചിലവിൽ അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. 40 രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാൻ 20–ാം സ്ഥാനത്താണ്. 2017 ൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. പട്ടികയിലെ ആദ്യ 15 രാജ്യങ്ങളും കൂടി പ്രതിരോധത്തിനായി ചിലവാക്കിയത് 1470 ബില്ല്യൻ ഡോളറാണ്. 60 ശതമാനത്തിന്റെ കുതിപ്പാണ് ഇത് കാണിക്കുന്നത്. 2010 നു ആദ്യമായി അമേരിക്കയുടെ പ്രതിരോധച്ചിലവ് 36 ശതമാനം വർധിച്ച് 649 ബില്ല്യൻ ഡോളറിലെത്തി. ചൈനയുടേത് അഞ്ചു ശതമാനം വർധിച്ചിട്ടുണ്ട്. എന്നാൽ സൗദി അറേബ്യയുടേത് 6.5 ശതമാനം കുറഞ്ഞു. 2009 മുതൽ 2018 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ പ്രതിരോധ ചിലവ് 29 ശതമാനം വർധിച്ചിട്ടുണ്ട്. 4.6 ലക്ഷം കോടി രൂപയാണ് 2018 ലെ ഇന്ത്യയുടെ പ്രതിരോധ ചിലവ്. രാജ്യത്തെ ജിഡിപിയുടെ രണ്ടു ശതമാനത്തിൽ താഴെയാണിത്. അതേസമയം പാക്കിസ്ഥാൻ ചിലവാക്കിയത് കേവലം 79,592 കോടി ‌രൂപയാണ്. India In Worlds 4th Highest Defence Spender Overtaking Russia