ചരിത്രമെഴുതി സഞ്ജു

ചരിത്രമെഴുതി സഞ്ജു

സഞ്ജു വിശ്വനാഥ് സാംസൺ (ജനനം: 11 നവംബർ 1994, വിഴിഞ്ഞത്തെ പുല്ലുവിള, തിരുവനന്തപുരം, കേരളം) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹം ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിനെയാണ് സഞ്ജു പ്രതിനിധീകരിക്കുന്നത്.2013 സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം.2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടി..2012ലെ ഐ.പി.എൽ. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നെങ്കിലും അദ്ദേഹത്തിൽ കളിക്കാൻ അവസരം ലഭിച്ചില്ല. കിങ്സ് ഇലവൺ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തന്റെ ഐ.പി.എൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.

കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ്‌ മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.കാൽപന്തു കളിയിൽ ശ്രദ്ധയാർന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയർന്ന ഒരു യുവപ്രതിഭ എന്നാ നിലയിൽ സഞ്ജു ഏറെ ശ്രദ്ധ ആകർഷിക്കുന്നു.കേരളത്തിൽ നിന്നും വളർന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ കമൻറെറ്ററായ ഹർഷ ഭോഗ്ലെ ഒരിക്കൽ ട്വിറ്റെർ ഇൽ പരാമർശിക്കുകയുണ്ടായി.പിതാവ് ഡൽഹിയിൽ പോലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്ന് തന്നെ പഠിച്ചു.ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ്‌ ടീമിലേക്ക് പരിഗണിക്കപെട്ടു.പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012-ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ്‌ ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.

ഏഷ്യാ കപ്പിലെ പ്രകടനം നിരാശാജനകമായിരുന്നു. 3 ഇന്നിംഗ്സിൽ നിന്നുമായി 14 റൺസ് നെടാനെ കഴിഞ്ഞുള്ളൂ.മങ്ങിയ പ്രകടനം വേൾഡ് കപ്പിനുള്ള അണ്ടർ 19 ടീമിൽ സ്ഥാനം നേടി കൊടുത്തില്ല.എന്നാലും സ്ഥിരധതയാർന്ന ബാറ്റിങ്ങും വിക്കെറ്റിനു പിന്നിലെ മികവും സഞ്ജുവിന് ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിലേക്കുള്ള വഴി തുറന്നു കൊടുത്തു.ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി പ്രശസ്തി ആർജിച്ചു.തന്റെ നാലാം മത്സരത്തിൽ പുണെ വാരിയെർസിനെതിരെ അതി സമ്മർദ്ദ ഘട്ടത്തിൽ നിന്നും ടീമിനെ രക്ഷപെടുത്തി 'നയാ സോച്' എന്നാ പുരസ്കാരത്തിന് അർഹനായി.ഓൺലൈൻ പോളിംഗിലൂടെ 2013 ഐ.പി.എൽ ഇലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സഞ്ജു സ്വന്തമാക്കി. സഞ്ജു ബാറ്റു ചെയ്യുന്നത് ശ്രീലങ്കയുടെ മുൻനായകനും ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേള ജയവർധനയെപ്പോലെയാണ് എന്ന് ഗാവസ്കർ പ്രശംസിച്ചു 

വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയോടെ ചരിത്രമെഴുതിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു വിശ്വനാഥ് സാംസണ്‍. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ വെറും 125 പന്തില്‍ നിന്ന് ഇരട്ട സെഞ്ചുറിയിലെത്തിയ സഞ്ജു 129 പന്തുകളില്‍ നിന്ന് 21 ബൗണ്ടറികളും 10 സിക്‌സുമടക്കം 212 റണ്‍സോടെ പുറത്താകാതെ നിന്നു.സച്ചിന്‍ ബേബിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 338 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. 1994-ല്‍ വോര്‍സെസ്റ്റര്‍ഷെയറിനായി ടോം മൂഡിയും ടിം കര്‍ട്ടിസും കൂട്ടിച്ചേര്‍ത്ത 309 റണ്‍സിന്റെ റെക്കോഡാണ് ഈ സഖ്യം മറികടന്നത്. സച്ചിന്‍ ബേബി 135 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്‌സുമടക്കം 127 റണ്‍സെടുത്തു.ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി തന്നെ സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. പാകിസ്താന്‍ താരം ആബിദ് അലിയുടെ 209* റണ്‍സിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. മാത്രമല്ല ധോനിയെ (183) മറികടന്ന് ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും സഞ്ജു തന്റെ പോക്കറ്റിലാക്കി.സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍, ശിഖര്‍ ധവാന്‍, കെ.വി കൗശല്‍ എന്നിവര്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ് സഞ്ജു. ഈ പട്ടികയില്‍ നാലാമത്തെ ഉയര്‍ന്ന സ്‌കോറും സഞ്ജുവിന്റേതു തന്നെ.