ഗിന്നസ് ബുക്കില്‍ കേറിയ വജ്ര മോതിരം

ഗുജറാത്തില്‍ നിര്‍മ്മിച്ച വജ്ര മോതിരം ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിരിക്കുകയാണ്. 28 കോടി രൂപയാണ് മോതിരത്തിന്റെ വില. താമര പൂവിന്‍റെ രൂപത്തിലാണ് മോതിരം പണി കഴിപ്പിച്ചിരിക്കുന്നത്. 6690 വജ്രങ്ങളും 18 കാരറ്റ് സ്വര്‍ണവും കൊണ്ടാണ് ഗുജറാത്തിലെ സ്വര്‍ണ്ണ വ്യാപാരികള്‍ ആയ വിശാല്‍ അഗര്‍വാള്‍, ഖുശ്ബു അഗര്‍വാള്‍ എന്നിവര്‍ മോതിരം പണിതത്.58 ഗ്രാം ഭാരമുള്ള മോതിരം പണിയാന്‍ വേണ്ടി വന്നത് ആറു മാസങ്ങള്‍.ജല സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് മോതിരം പണിഞ്ഞതെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ത്യയുടെ ദേശീയ പുഷ്പം എന്ന നിലയ്ക്കാണ് താമരയുടെ രൂപം തിരഞ്ഞെടുത്തത്. ഗിന്നസ് ലോക റിക്കോഡ്‌ സംഘം നേരിട്ടെത്തിയാണ് മോതിരത്തിന്റെ ആധികാരികത പഠിച്ച് അംഗീകാരം നല്‍കിയത്.