സ്വര്‍ണഹൃദയമുള്ള മീന്‍ കുടുങ്ങി: വില 5.5 ലക്ഷം

സ്വര്‍ണഹൃദയമുള്ള മീന്‍ കുടുങ്ങി: വില 5.5 ലക്ഷം 30 കിലോഗ്രം ഭാരമുള്ള 'ഘോള്‍' മീനാണ് വലയില്‍ കുടുങ്ങിയത് മത്സ്യബന്ധന തൊഴിലാളികളായ മുംബൈ സ്വദേശികളുടെ വലയില്‍ കുടുങ്ങിയത് സ്വര്‍ണഹൃദയമുള്ള മീന്‍.സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന ഘോള്‍ മത്സ്യമാണ് ഇവരുടെ വലയില്‍ കുടുങ്ങിയത്. 30 കിലോഗ്രം ഭാരമുള്ള 'ഘോള്‍' മീനിന് കിട്ടിയ വില 5.5 ലക്ഷം. ഈ വിശിഷ്ട മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു. ഔഷധനിര്‍മാണത്തിനും ഈ മത്സ്യം ഉപയോഗിക്കുന്നു.ആഗോള തലത്തില്‍ തന്നെ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലുള്ള മീന്‍ സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യാറുള്ളത്‌. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന ഇനം മീനാണ് ഘോള്‍.